Posts

മണിവീണ

  മണിവീണ എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു മണിവീണയുണ്ട് ...... പ്രണയാർദ്രമായ രാവുകളിൽ രാപ്പാടികൾക്ക് ശ്രുതി മീട്ടുന്ന ഒരു മാനസവീണ.... വിരഹത്തിന്റെ നിമിഷങ്ങളിൽ അത് സ്വയം മീട്ടി എന്നെ സാന്ത്വനിപ്പിക്കാറുണ്ട് .... ഓർമ്മകൾ ഉറങ്ങാൻ കൂട്ടാക്കാത്ത ഈ ദിവസം എന്റെ മനസ് പ്രണയാർദ്രമാണോ ... വിരഹിതമാണോ ....... എന്റെ മണിവീണ ശ്രുതി മീട്ടട്ടെ ഞാൻ കാതോർത്തിരിക്കാം.......